കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കാനൊരുങ്ങി ശശിതരൂര്‍

Share

തിരുവനന്തപുരം: കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കാനൊരുങ്ങി ശശിതരൂര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാര്‍ നടപടികളെയും സ്തുതിച്ചു പ്രസ്തവന നടത്തിയതിന്റെ പിന്നാലെയാണ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ തീരുമാനിച്ചത്. സെല്ലിന്റെ സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങളുടെയും കോര്‍ഡിനേറ്റര്‍മാരുടെയും യോഗത്തിലാണ് തരൂര്‍ രാജി തീരുമാനം പ്രഖ്യാപിച്ചത്.

രാജി തീരുമാനം വ്യക്തമാക്കി കെപിസിസി പ്രസിഡന്റിന് കത്ത് അയയ്ക്കുമെന്നും അദ്ദേഹം യോഗത്തില്‍ അറിയിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റ് ആയതിനു ശേഷം സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് ആശയപ്രചാരണത്തിനായാണ് ഡിജിറ്റല്‍ മീഡിയ സെല്‍ രൂപീകരിച്ചത്. സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനം തരൂരിനായിരുന്നു നല്‍കിയത്.പ്രധാനമന്ത്രിയെ സ്തുതിച്ച്‌ പ്രസ്താവന നടത്തിയതിന്റെ പേരില്‍ ശശിതരൂര്‍ കോണ്‍ഗ്രസിലെ സംസ്ഥാന നേതാക്കളുടെ രൂക്ഷവിമര്‍ശനത്തിന് ഇരയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *