പാലാ ഉപതെരഞ്ഞെടുപ്പ്:ജോസ് ടോമിന് ‘കൈതച്ചക്ക’

Share

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ‘കൈതച്ചക്ക’ ചിഹ്നം അനുവദിച്ചു. ഒട്ടോറിക്ഷ ആവശ്യപ്പെട്ടെങ്കിലും മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഈ ചിഹ്നം കൈക്കലാക്കിയതോടെ ജോസ് ടോമിന് കൈതച്ച ചിഹ്നമായി അനുവദിക്കുകയായിരുന്നു. കൈതച്ച, ഓട്ടോറിക്ഷ, ഫുടബോള്‍ എന്നീ ചിഹ്നങ്ങളായിരുന്നു ജോസ് ടോം ആവശ്യപ്പെട്ടത്.വോട്ടിംഗ് യന്ത്രത്തിൽ ടോം ജോസിന്റെ പേരും ചിഹ്നവും ഏഴാമതായിട്ടാകും പ്രദർശിപ്പിക്കുക.

അതേസമയം, ചിഹ്നം ഏതായാലും ജയം ഉറപ്പെന്നായിരുന്നു ജോസ് ടോമിന്‍റെ പ്രതികരണം. സ്ഥാനാര്‍ത്ഥിയും പാര്‍ട്ടിയും നോക്കിയാണ് വോട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തും. ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രകകള്‍ പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ ജോസ് ടോം അടക്കം 12 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് പാലാ ഉപതിരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് ഉള്ളത്.

കേരള കോണ്‍ഗ്രസ്-എമ്മിലെ തര്‍ക്കം കാരണം പാര്‍ട്ടി ചിഹ്നമായ “രണ്ടില’ ജോസ് ടോമിന് ലഭിക്കില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു. ഇതോടെയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൈതച്ചക്ക ചിഹ്നം അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *