സാമ്പത്തിക മാന്ദ്യം:പ്രതിസന്ധി തുടങ്ങിയത് നോട്ട് നിരോധനം മുതലെന്ന് ആർബിഐ

Share

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു സാ​ന്പ​ത്തി​ക​മാ​ന്ദ്യം തു​ട​ങ്ങി​യ​തു നോ​ട്ടു​നി​രോ​ധ​ന​ത്തി​നു പി​ന്നാ​ലെ​യെ​ന്നു സ​മ്മ​തി​ച്ച് ആ​ർ​ബി​ഐ.

റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ക​ണ​ക്കു​ക​ൾ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. നോ​ട്ടു​നി​രോ​ധ​ന​ത്തി​നു​ശേ​ഷം വാ​യ്പ​ക​ളെ​ടു​ക്കു​ന്ന​തി​ൽ വ​ന്ന കു​റ​വാ​ണു റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ബാ​ങ്കിം​ഗ് മേ​ഖ​ല​യെ ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചെ​ന്ന് ആ​ർ​ബി​ഐ സ​മ്മ​തി​ക്കു​ന്നു.

ബാ​ങ്കു​ക​ളി​ലെ ചെ​റു​കി​ട വാ​യ്പ​ക​ക​ളി​ൽ 70 ശ​ത​മാ​ന​ത്തി​ല​ധി​കം കു​റ​വാ​ണു നോ​ട്ടു​നി​രോ​ധ​ന​ത്തി​നു​ശേ​ഷം ഉ​ണ്ടാ​യ​ത്. വ​ർ​ഷ​ത്തി​ൽ 20,791 കോ​ടി രൂ​പ​യു​ടെ വാ​യ്പ​ക​ൾ ന​ൽ​കി​യി​രു​ന്ന​ത് 5,623 കോ​ടി രൂ​പ​യാ​യി കു​റ​ഞ്ഞു. 2017-18 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ വാ​യ്പ​ക​ളി​ൽ 5.2 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വു​ണ്ടാ​യി. 2018-19 വ​ർ​ഷം 68 ശ​ത​മാ​ന​മാ​ണു കു​റ​ഞ്ഞ​ത്.

ഈ ​വ​ർ​ഷം ആ​ർ​ബി​ഐ​യു​ടെ ഉ​പ​ഭോ​ക്തൃ വാ​യ്പ​യി​ൽ ഇ​ടി​വാ​ണ്. ഇ​തു​വ​രെ 10.7 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വു​ണ്ടാ​യി. ന​ട​പ്പു സാ​ന്പ​ത്തി​ക വ​ർ​ഷം ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ൽ പു​രോ​ഗ​തി പ്ര​തീ​ക്ഷി​ക്കാ​നാ​കി​ല്ലെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. നോ​ട്ട്നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച​തു മു​ത​ലാ​ണ് ഈ ​പ്ര​തി​സ​ന്ധി​യെ​ന്നു ക​ണ​ക്കു​ക​ളി​ൽ വ്യ​ക്ത​മാ​ണ്.

മാ​ന്ദ്യം മ​റി​ക​ട​ക്കാ​ൻ ബാ​ങ്ക് വാ​യ്പ​ക​ളു​ടെ പ​ലി​ശ കു​റ​ച്ചും നി​കു​തി​ക​ൾ കു​റ​ച്ചു​മു​ള്ള ന​ട​പ​ടി​ക​ളാ​ണു കേ​ന്ദ്രം ആ​ലോ​ചി​ക്കു​ന്ന​തെ​ന്നു ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ അം​ഗം ഗോ​വി​ന്ദ് റാ​വു പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *