ഫാഫീസിന് മാസചെലവുകൾ നൽകാൻ അനുവദിക്കണം:പാകിസ്ഥാൻ

Share

ന്യൂ​യോ​ർ​ക്ക്: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലെ സൂ​ത്ര​ധാ​ര​ൻ ഫാ​ഫീ​സ് സ​യി​ദി​ന് മാ​സ​ചെ​ല​വു​ക​ൾ ന​ൽ​കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ൻ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ര​ക്ഷാ​സ​മി​തി​യെ സ​മീ​പി​ച്ചു. വീ​ട്ടു​ചെ​ല​വു​ക​ൾ​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​മ​തി​യാ​ണ് പാ​ക്കി​സ്ഥാ​ൻ തേ​ടി​യ​ത്.

ഓ​ഗ​സ്റ്റ് 15ന് ​ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ക​ത്ത് പാ​ക് അ​ധി​കൃ​ത​ർ സു​ര​ക്ഷാ കൗ​ൺ​സി​ലി​ന് കൈ​മാ​റി​യി​രു​ന്നു. സ​യി​ദി​നൊ​പ്പം ഹാ​ജി മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, സ​ഫ​ർ ഇ​ഖ്ബാ​ൽ എ​ന്നി​വ​രു​ടെ കു​ടും​ബ​ത്തി​നും മാ​സ​ചെ​ല​വു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ക​ത്തി​ൽ ആ​വ​ശ്യം.

പാ​ക് അ​പേ​ക്ഷ​യ്ക്കെ​തി​രെ എ​തി​ര​ഭി​പ്രാ​യം ഉ​യ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ര​ക്ഷാ​സ​മി​തി പ​ണ കൈ​മാ​റ്റ​ത്തി​ന് അ​നു​മ​തി ന​ൽ​കി. ഭീ​ക​ര​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഫാ​ഫീ​സ് സ​യി​ദി​ന് അ​ക്കൗ​ണ്ട് വ​ഴി പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​തി​ന് യുഎ​ൻ ര​ക്ഷാ​സ​മി​തി നേ​ര​ത്തെ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *