നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറക്കും

Share

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് നെ​യ്യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ചൊ​വ്വാ​ഴ്ച രാ​വി​ലെ തു​റ​ക്കും.

ഓ​ഗ​സ്റ്റ് 14, 15 തീ​യ​തി​ക​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം മു​ൻ​നി​ർ​ത്തി ഡാ​മി​ലെ ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ച്ചു നി​ർ​ത്തു​ന്ന​തി​നാ​യാ​ണ് നാ​ല് ഷ​ട്ട​റു​ക​ൾ ഒ​രി​ഞ്ച് വീ​തം തു​റ​ക്കു​ന്ന​ത്. ക​ന​ത്ത മ​ഴ പെ​യ്താ​ൽ ഡാം ​പെ​ട്ടെ​ന്ന് തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണ് ന​ട​പ​ടി​യെ​ന്നും ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​ക​രു​തെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

നി​ല​വി​ല്‍ 82.02 മീ​റ്റ​റാ​ണ് നെ​യ്യാ​ർ ഡാ​മി​ലെ ജ​ല​നി​ര​പ്പ്. 84.75 മീ​റ്റ​റാ​ണ് ഡാ​മി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10 മ​ണി​ക്ക് ഒ​രി​ഞ്ച് വീ​തം നാ​ല് ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്നാ​ണ് തീ​രു​മാ​നം.

Leave a Reply

Your email address will not be published. Required fields are marked *