ലോക ബാഡ്മിന്‍റണ്‍ ചാമ്ബ്യന്‍ഷിപ്പ്:പി.വി.സിന്ധു ഫൈനലില്‍

Share

സ്വിറ്റ്സര്‍ലന്‍ഡ്: ലോക ബാഡ്മിന്‍റണ്‍ ചാമ്ബ്യന്‍ഷിപ്പിലെ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ ചൈനീസ് താരം ചെന്‍ യു ഫെയ്കിനെതിരേ നേരിട്ടുള്ള ഗെയിമുകള്‍ക്ക് വിജയം നേടിയാണ് സിന്ധു കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. സ്കോര്‍ 21-7, 2-14.

മികച്ച ഫോമിലായിരുന്ന സിന്ധു സെമിയില്‍ എതിരാളിക്ക് ഒരവസരം പോലും നല്‍കിയില്ല. തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയ സിന്ധുവിനെ ആദ്യ ഗെയിമില്‍ പ്രതിരോധിക്കാന്‍ പോലും ചൈനക്ക് സാധിച്ചില്ല.

രണ്ടാം ഗെയിമില്‍ എതിരാളിക്ക് ഒന്‍പത് പോയിന്‍റ് മാത്രമുള്ളപ്പോള്‍ മാച്ച്‌ പോയിന്‍റില്‍ എത്തിയ സിന്ധുവിനെതിരേ തുടര്‍ച്ചയായി അഞ്ച് പോയിന്‍റ് നേടിയപ്പോള്‍ മാത്രമാണ് ചൈനീസ് താരം പോരാട്ടവീര്യം പ്രകടമാക്കിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനീസ് തായ്പേയ് താരം തായ് സു യിംഗിനോട് തോല്‍വിയുടെ വക്കില്‍ നിന്നും പൊരുതി കയറിയാണ് സിന്ധു വിജയം സ്വന്തമാക്കിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ട സിന്ധു രണ്ടാം ഗെയിം 23-21 എന്ന നിലയില്‍ നേടിയാണ് തിരിച്ചുവന്നത്. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ 21-19ന് എതിരാളിയെ വീഴ്ത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *