മ​ഴ​ക്കെ​ടു​തി​:സം​സ്ഥാ​ന​ത്ത് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 79 ആ​യി

Share

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​ഴ​ക്കെ​ടു​തി​ക​ളി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 79 ആ​യി. 58 പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് 1,654 ദു​രി​താ​ശ്വാ​സ ക്യാ​മ്ബു​ക​ളാണ് തു​റ​ന്നി​രി​ക്കു​ന്ന​ത്. 83,274 കു​ടും​ബ​ങ്ങ​ളി​ല്‍​പ്പെ​ട്ട 2,87,585 പേ​ര് ഈ ​ക്യാ​മ്ബു​ക​ളി​ലു​ണ്ട്.അതേസമയം,സം​സ്ഥാ​ന​ത്ത് പെയ്യുന്ന മ​ഴ​യു​ടെ ശ​ക്തി കുറഞ്ഞുവരുന്നുണ്ട്.

സംസ്ഥാനത്ത് ഇന്ന് റെ​ഡ് അ​ല​ര്‍​ട്ട് പ്രഖ്യാപിച്ചിട്ടില്ല . ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ പു​തി​യ ന്യൂ​നമ​ര്‍​ദ്ദ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ന്യൂ​നമ​ര്‍​ദ്ദം ചൊ​വ്വാ​ഴ്ച രൂ​പ​പ്പെ​ട്ടേ​ക്കും. പ​ര​ക്കെ മ​ഴ ഉ​ണ്ടാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. അ​തി തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യി​ല്ലെ​ന്നും തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ല്‍ സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട മ​ഴ ഉ​ണ്ടാ​കു​മെ​ന്നും കാ​ലാ​വ​സ്ഥ നീ​രീ​ക്ഷ​ണ കേ​ന്ദ്രം പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *