ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി: അ​മ​ര്‍​നാ​ഥ് തീ​ര്‍​ഥാ​ട​ക​ര്‍ ജമ്മുവില്‍ നിന്ന് മടങ്ങാന്‍ നിര്‍ദേശം

Share

ശ്രീ​ന​ഗ​ര്‍: അമര്‍നാഥ്‌ തീർത്ഥാടകർ എത്രയും വേഗം ജമ്മുവില്‍ നിന്ന് മടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.അ​മ​ര്‍​നാ​ഥ് യാ​ത്ര​യെ ത​ക​ര്‍​ക്കാ​ന്‍ പാ​ക് സൈ​ന്യ​വും ഭീ​ക​ര​രും ഭീകരാക്രമണത്തിന് ശ്ര​മി​ക്കു​ന്ന​താ​യു​ള്ള ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് മുന്നറിയിപ്പുമായി സർക്കാർ രംഗത്തെത്തിയത്.

ഭീകരവാദികൾ പാക്ക് സൈന്യത്തിന്റെ സഹായത്തോടെ അമര്‍നാഥ് യാത്ര തകർക്കാൻ നീക്കം നടത്തുന്നതായി ഇന്ത്യന്‍ സൈന്യത്തിന് തെളിവ് ലഭിച്ചു.

അ​മ​ര്‍​നാ​ഥ് യാ​ത്രാ​പാ​ത​യി​ല്‍നിന്ന് പി​ടി​യി​ലാ​യ ഭീ​ക​ര​ന്‍റെ പ​ക്ക​ല്‍ നി​ന്ന് അ​മേ​രി​ക്ക​ന്‍ നി​ര്‍​മി​ത റൈ​ഫി​ളും പാ​ക് കു​ഴി​ബോം​ബു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഭീ​ക​ര​നെ പി​ടി​കൂ​ടി​യ​ത്.ഇതിനെ തുടര്‍ന്നാണ് തീർത്ഥാടകരോടും വിനോദസഞ്ചാരികളോടും മടങ്ങാന്‍ മുന്നറിയിപ്പ് നല്‍കിയത്. ഞായറാഴ്ച വരെ ജമ്മുവഴിയുള്ള അമര്‍നാഥ്‌ യാത്രയ്ക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *