ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി:നാലുപേർ പിടിയിൽ

Share

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി നേരിടുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാ​ലു പേ​ര്‍ കൂ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. തി​രു​വാ​രൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നാ​ണ് ഇവരെ പിടികൂടിയത്. ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍​നി​ന്ന് ഒ​രു സ്ത്രീ​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.ഭീകര സംഘത്തിൽ ഉൾപ്പെട്ട മ​ല​യാ​ളി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.

ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും കനത്ത ജാഗ്രത തുടരുകയാണ്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ഒ​ട്ടേ​റെ​പ്പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലു​മെ​ല്ലാം സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം പ ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *