രാജ്യസഭാ:മന്‍മോഹന്‍ സിംഗ് നാമനിർദേശ പത്രിക സമർപ്പിച്ചു

Share

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാജസ്ഥാനില്‍ നിന്നാണ് അദ്ദേഹം രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് , ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് തുടങ്ങിയവര്‍ക്കൊപ്പമെത്തിയാണ് മന്‍മോഹന്‍ സിംഗ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായ മഥന്‍ ലാല്‍ സൈനി ആന്തരിച്ചതിനെ തുടര്‍ന്നാണ് രാജ്യസഭാ സീറ്റില്‍ ഒഴിവ് ഉണ്ടായത്.86 വയസ്സുള്ള മന്‍മോഹന്‍ സിംഗ് 28 വര്‍ഷം അസമില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.

നിലവില്‍ രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസിനാണ് ഭൂരിപക്ഷം ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് രാജസ്ഥാനില്‍ 100 പാര്‍ട്ടി എംഎല്‍എമാരുടെയും, 12 സ്വതന്ത്രരുടെയും, ആറു ബിഎസ്പി എംഎല്‍എമാരുടെയും പിന്തുണയുണ്ട്.അതുകൊണ്ട് തന്നെ മന്‍മോഹന്‍ സിംഗിന് അനായാസം വിജയിക്കാന്‍ സാധിക്കും. 73 അംഗങ്ങളുള്ള ബിജെപി ഇതുവരെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *