പാ​ക്കി​സ്ഥാ​നു സൈ​നി​ക പിന്തുണ നൽകാൻ യുഎസ് നീക്കം:ആശങ്കയറിയിച്ച് ഇന്ത്യ

Share

ന്യൂ​ഡ​ല്‍​ഹി: പാ​ക്കി​സ്ഥാ​നു സൈ​നി​ക പിന്തുണ ന​ല്‍​കാ​നു​ള്ള യു​എ​സ് നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ.ഇതുമായി ബന്ധപ്പെട്ട് ഇ​ന്ത്യ​യി​ലെ യു​എ​സ് അം​ബാ​സ​ഡ​റെ​യും വാ​ഷിം​ഗ്ട​ണി​ലെ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തെ​യും കാ​ര്യ​ങ്ങ​ള്‍ ധ​രി​പ്പി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​വീ​ഷ് കു​മാ​ര്‍ അ​റി​യി​ച്ചു. യു​എ​സ് അം​ബാ​സ​ഡ​റെ സൗ​ത്ത് ബ്ലോക്കി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ഇ​ന്ത്യ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​തെ​ന്നാ​ണു വി​വ​രം.

ക​ഴി​ഞ്ഞ​യാ​ഴ്ച പാ​ക്കി​സ്ഥാ​നു 125 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്‍റെ സൈ​നി​ക സ​ഹാ​യം ന​ല്‍​കാ​നു​ള്ള കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നം പെ​ന്‍റ​ഗ​ന്‍ നോ​ട്ടി​ഫൈ ചെ​യ്തി​രു​ന്നു. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പും പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​നും ത​മ്മി​ല്‍ വാ​ഷിം​ഗ്ട​ണി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യ്ക്കു പി​ന്നാ​ലെ​യാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.

എ​ഫ്16 യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണം ഉ​ള്‍​പ്പെ​ടെ​യാ​ണ് യു​എ​സ് പാ​ക്കി​സ്ഥാ​നു സ​ഹാ​യം ന​ല്‍​കു​ന്ന​ത്. ഫെ​ബ്രു​വ​രി​യി​ല്‍ ബാ​ലാ​ക്കോ​ട്ട് ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം കാ​ഷ്മീ​രി​ല്‍ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ പാ​ക്കി​സ്ഥാ​ന്‍ എ​ഫ്-16 വി​മാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *