ഒ​ക്ടോ​ബ​റി​ല്‍ ഇ​ന്ത്യ​യുമായി യുദ്ധം:വെല്ലുവിളിച്ച് പാകിസ്ഥാൻ

Share

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും ത​മ്മി​ല്‍ യു​ദ്ധം നടക്കുമെന്ന സൂചനയുമായി പാ​ക് റെ​യി​ല്‍​വേ മ​ന്ത്രി ഷെ​യ്ക് റ​ഷീ​ദ് അ​ഹ​മ്മ​ദ്.കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം പാ​കി​സ്ഥാ​ന്‍‌ തു​ട​ര്‍​ച്ച​യാ​യി ന​ട​ത്തു​ന്ന പ്ര​കോ​പ​ന​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ​യാ​ണ് പാക് റെ​യി​ല്‍​വേ മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.

ഒ​ക്ടോ​ബ​റി​ല്‍ ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും ത​മ്മി​ല്‍ യു​ദ്ധം ഉ​ണ്ടാ​കും എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. പാ​ക് മാ​ധ്യ​മ​ങ്ങ​ളൈാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്ത് വി​ട്ട​ത്.

അ​തി​നി​ടെ, ക​റാ​ച്ചി​ക്ക് സ​മീ​പം മി​സൈ​ല്‍ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പാ​കി​സ്ഥാ​ന്‍ നോ​ട്ടാം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​താ​യി എ​എ​ന്‍​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. വൈ​മാ​നി​ക​ര്‍​ക്കും നാ​വി​ക​ര്‍​ക്കു​മാ​ണ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ക​റാ​ച്ചി​ക്കു സ​മീ​പം സോ​ന്‍​മി​യാ​നി​യി​ലാ​ണ് മി​സൈ​ല്‍ പ​രീ​ക്ഷ​ണം ന​ട​ത്തു​ക​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *