വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ

Share

സീ​യൂ​ള്‍: ഉ​ത്ത​ര​കൊ​റി​യ വീ​ണ്ടും ര​ണ്ട് ഹ്ര​സ്വ​ദൂ​ര മി​സൈ​ലു​ക​ള്‍ പ​രീ​ക്ഷി​ച്ച​താ​യി ദ​ക്ഷി​ണ​കൊ​റി​യ.വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്ത് മിസൈൽ പരീക്ഷണം നടന്നുവെന്നാണ് ദക്ഷണകൊറിയൻ വാദം. ഒ​രാ​ഴ്ച​യ്ക്കി​ടെ മൂ​ന്നാ​മ​ത്തെ മി​സൈ​ല്‍ പ​രീ​ക്ഷ​ണ​മാ​ണ് ഉ​ത്ത​ര​കൊ​റി​യ ന​ട​ത്തി​യ​ത്.

വെള്ളിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 2.59 നും 3.23 നും ഹാംഗിയോംഗ് പ്രവിശ്യയിലെ യോംഗ്ഹംഗില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചെന്നാണ് വിവരം.വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ലും അ​വ​ര്‍ മി​സൈ​ലു​ക​ള്‍ പ​രീ​ക്ഷി​ച്ചേ​ക്കു​മെ​ന്ന് ചി​ല നി​രീ​ക്ഷ​ക​ര്‍ സൂ​ചി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *