ഒമ്പത് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി

Share

കൊ​ച്ചി:ഒമ്പത് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ബു​ധ​നാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി, ആ​ല​പ്പു​ഴ, ക​ണ്ണൂ​ര്‍, കോ​ട്ട​യം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് ജില്ലാ കലക്ടർമാർ അ​വ​ധി പ്രഖ്യാപിച്ചത് .

നി​ര​വ​ധി സ്കൂ​ളു​ക​ള്‍ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കുന്ന​തി​നാ​ലാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ശക്തമയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍​ക്കും ആം​ഗ​ന​വാ​ടി​ക​ള്‍​ക്കും ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും. എ​ന്നാ​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.

Leave a Reply

Your email address will not be published. Required fields are marked *