കാശ്മീർ പ്രശ്നം:ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ഇടപെടാമെന്ന് ട്രംപ്

Share

വാ​ഷിം​ഗ്ട​ണ്‍:കാശ്മീർ പ്ര​ശ്നപരിഹാരത്തിനായി ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ഇ​ട​പെ​ടാ​ന്‍ ത​യാ​റെ​ന്ന് യു​എ​സ് പ്ര​ഡി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. വ്യാ​ഴാ​ഴ്ച മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രം​പ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കാശ്മീർ പ്ര​ശ്നം പ​രി​ഹ​രി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം ഇ​ന്ത്യ​ക്കും പാ​ക്കി​സ്ഥാ​നു​മാ​ണെ​ന്നും ത​ന്‍റെ മ​ധ്യ​സ്ഥ വാ​ഗ്ദാ​നം സ്വീ​ക​രി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന​ത് തീരുമാനിക്കേണ്ടത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ങ്ങ​നെ കാശ്മീർ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന ചോ​ദ്യ​ത്തി​ന്, അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ തീ​ര്‍​ച്ച​യാ​യും ഇ​ട​പെ​ടു​മെ​ന്ന് മറുപടി നൽകി. ക​ഴി​ഞ്ഞ ആ​ഴ്ച പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം കാ​ഷ്മീ​ര്‍ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ ട്രം​പ് സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. മോ​ദി ത​ന്നോ​ടു സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദം ഇ​ന്ത്യ ത​ള്ളി. മോ​ദി ട്രം​പി​നോ​ടു സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും കാ​ഷ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ പു​റ​ത്തു​നി​ന്നു​ള്ള ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​മി​ല്ലെ​ന്നും ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *