കശ്മീര്‍ ബിൽ:നിയന്ത്രണങ്ങളില്‍ ഇടപെടില്ല,കേന്ദ്രത്തിനു സമയം അനുവദിച്ച് സുപ്രീംകോടതി

Share

ന്യൂഡല്‍ഹി: ജമ്മുകശ്മീരിൽ സാധാരണ ജീവിതം പുനസ്ഥാപിക്കുവാൻ കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ച്‌ സുപ്രീംകോടതി. എന്നാല്‍ കശ്മീരില്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇടപെടാന്‍ സുപീം കോടതി വിസ്സമ്മതിച്ചു. 370ാം അനുച്ഛേദം റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരില്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനെവാല സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര, ജ​സ്റ്റീ​സ് എ.​ആ​ര്‍. ഷാ ​എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി.

കശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് വരണമെന്ന് ആഗ്രഹമെന്ന് പറഞ്ഞ കോടതി എത്രകാലം കശ്മീരില്‍ നിലവിലെ സാഹചര്യം തുടരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനോട് ചോദിച്ചു. കേന്ദ്രം എല്ലാ സാഹചര്യങ്ങളും പരിശോധിക്കുകയാണെന്നായിരുന്നു ഇതിന് എജിയുടെ മറുപടി. തുടര്‍ന്നാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിക്കാമെന്ന് ജസ്റ്റിസ് എം ആര്‍ ഷാ അഭിപ്രായപ്പെട്ടത്.

ദിനംപ്രതി ജമ്മു കശ്മീരിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും ഇതുവരെ ഒരു ജീവനും നഷ്ടമായിട്ടില്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. മനുഷ്യാവകാശ ലംഘനങ്ങള്‍ കുറയ്ക്കാന്‍ പ്രതിജ്ഞാബദ്ധമാണ് സര്‍ക്കാരെന്നും അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കി.അതേസമയം,ര​ണ്ടാ​ഴ്ച​യ്ക്കു​ശേ​ഷം ഹർ​ജി വീ​ണ്ടും പ​രി​ഗ​ണിക്കു​മെന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *