കാശ്മീർ പ്രശ്നം:മധ്യസ്ഥത വേണ്ട,ആവശ്യമെങ്കിൽ പാകിസ്താനുമായി നേരിട്ട് ചർച്ചയെന്ന് ഇന്ത്യ

Share

ബാ​ങ്കോങ്ക്​: കശ്​മീര്‍ വിഷയത്തില്‍ ചര്‍ച്ച മധ്യസ്ഥരുടെ ആവശ്യമില്ലെന്ന നിലപാടിലുറച്ച്‌​ ഇന്ത്യ. ഇന്ത്യയോ പാകിസ്​താ​നോ ആവശ്യപ്പെട്ടാല്‍ കശ്​മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറെന്ന അമേരിക്കന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ട്രംപിൻറെ പരാമര്‍ശത്തിന്​ പിന്നാലെയാണ്​ ഇന്ത്യയുടെ നിലപാട്​ വ്യക്തമാക്കി വിദേശകാര്യമന്ത്രി രംഗത്തെത്തിയത്​.

കാ​ഷ്മീ​ര്‍ പ്ര​ശ്ന​ത്തി​ല്‍ ച​ര്‍​ച്ച ആ​വ​ശ്യ​മാ​യി​വ​ന്നാ​ല്‍ അ​ത് പാ​ക്കി​സ്ഥാ​നു​മാ​യി മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​യെ ഇ​ന്ത്യ അ​റി​യി​ച്ചു. ഇ​ക്കാ​ര്യം യു​എ​സ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ​യെ അ​റി​യി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ മന്ത്രി എ​സ്.​ജ​യ​ശ​ങ്ക​ര്‍ ട്വീ​റ്റ് ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​ ആസിയാന്‍-ഇന്ത്യ മിനിസ്റ്റീരിയല്‍ ചര്‍ച്ചകള്‍ക്കായി ബാ​ങ്കോങ്കിലെത്തിയ മന്ത്രി ജയ്​ശങ്കര്‍ അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായുള്ള കൂടിക്കാഴ്ചക്ക്​ പിന്നാലെയാണ്​ ഇന്ത്യയുടെ നിലപാട്​ വ്യക്തമാക്കിയത്​.

Leave a Reply

Your email address will not be published. Required fields are marked *