കവളപ്പാറ ഉരുൾപൊട്ടൽ:ഒ​രു മൃ​ത​ദേ​ഹം കൂ​ടി കണ്ടെത്തി

Share

മ​ല​പ്പു​റം:കനത്ത മഴയെത്തുടർന്ന് ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ മലപ്പുറം ക​വ​ള​പ്പാ​റ​യി​ല്‍​നി​ന്ന് ഒ​രു മൃ​ത​ദേ​ഹം കൂ​ടി കണ്ടെത്തി . ഇ​തോ​ടെ ഇ​വി​ടെ​നി​ന്നു ലഭിച്ച മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ എ​ണ്ണം 20 ആ​യി. ഇ​നി 39 പേ​രെ​യാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്.

63 പേ​രാ​യി​രു​ന്നു പ്രദേശത്തെ കാ​ണാ​താ​യ​വ​രു​ടെ പ​ട്ടി​ക​യി​ല്‍ ആ​ദ്യ​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ നാ​ലു​പേ​ര്‍ ബ​ന്ധു​വീ​ടു​ക​ളി​ലു​ണ്ടെ​ന്ന് മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ സ്ഥി​രീ​ക​രി​ച്ചു.ഉരുൾപൊട്ടൽ സംഭവിച്ച് അഞ്ച് ദിവസം കഴിഞ്ഞതിനാൽ മൃ​ത​ദേ​ഹ​ങ്ങ​ള്‍ അ​ഴു​കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര​ണ​ത്താ​ല്‍ ബ​ന്ധു​ക്ക​ള്‍​ക്ക് മൃ​ത​ദേ​ഹ​ങ്ങ​ള്‍ പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ട്.

കഴിഞ്ഞ എ​ട്ടി​ന് രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ക​വ​ള​പ്പാ​റ മു​ത്ത​പ്പ​ന്‍​കു​ന്നി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്. 59 പേ​രെ​യാ​ണ് ദു​ര​ന്ത​ത്തി​ല്‍ കാ​ണാ​താ​യ​ത്. വെ​ള്ളി, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ പ​തി​മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളു​ടെ കു​റ​വും ക​ന​ത്ത മ​ഴ​യും വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ തെ​ര​ച്ചി​ലി​നെ ബാ​ധി​ച്ചു. ഞാ​യ​ര്‍, തി​ങ്ക​ള്‍ ദി​വ​സ​ങ്ങ​ളി​ലാ​ണ് തെ​ര​ച്ചി​ല്‍ കൂ​ടു​ത​ല്‍ ഫ​ല​പ്ര​ദ​മാ​യി ന​ട​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച വ​ലു​തും ചെ​റു​തു​മാ​യ എ​ട്ട് മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ന​ട​ന്ന​ത്. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മു​ത്ത​പ്പ​ന്‍ കു​ന്നി​ല്‍ നി​ന്നും ഒ​ലി​ച്ചി​റ​ങ്ങി മ​ണ്ണി​ന​ടി​യി​ല്‍ കി​ട​ക്കു​ന്ന വീ​ടു​ക​ള്‍ എ​വി​ടെ​യെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​ത് തി​ര​ച്ചി​ലി​ന് ത​ട​സ​മാ​കു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *