പോലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ:അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു

Share

പാലക്കാട് : കല്ലേക്കാട് എ ആര്‍ ക്യാമ്ബിലെ പോലീസ് ഉദ്യോഗസ്ഥനായ കുമാര്‍ ജീവനൊടുക്കിയ സംഭവത്തില്‍ തൃശൂര്‍ റെയ്ഞ്ച് ഡിഐജിക്ക് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജാതി വിവേചനവും കുമാറിനേറ്റ പീഡനങ്ങളിലും വ്യക്തതയില്ലെന്നും,മരണത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത് . അതേസമയം റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

കുമാറിന്റെ ആത്മഹത്യ കുറിപ്പില്‍ കല്ലേക്കാട് എ ആര്‍ ക്യാമ്ബിലെ ജാതി വിവേചനത്തെ കുറിച്ച്‌ വ്യക്തമാക്കിയിരുന്നു .ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതല്‍ അന്വേഷണം വേണമെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി.കൂടാതെ വിഷയത്തില്‍ സമാനമായ ആരോപണങ്ങളുമായി കുമാറിന്റെ ഭാര്യയും രംഗത്തുവന്നിരുന്നു .

സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ചിന് പുറമേ എ​​​സ്‌​​​സി-എ​​​സ്ടി ക​​​മ്മീ​​​ഷ​​​ന്‍ നി​​​ര്‍​​​ദേ​​​ശി​​​ച്ച​​​തു പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​ന്വേ​​​ഷ​​​ണവും പുരോഗമിക്കുകയാണ്. സ്പെ​​​ഷ​​​ല്‍ ബ്രാ​​​ഞ്ച് റി​​​പ്പോ​​​ര്‍​​​ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

അതേസമയം നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുമാറിന്‍റെ കുടുംബം വ്യക്തമാക്കിയിരുന്നു. കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് കുമാറിന്റെ ഭാര്യ സജിനിയും കുടുംബവും മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *