ലഷ്‍കര്‍ ഭീകര്‍ക്ക് യാത്ര സഹായം:തൃശൂർ സ്വദേശിയെ കോടതിയിൽ നിന്നും പിടികൂടി

Share

കൊ​ച്ചി: ശ്രീ​ല​ങ്ക​യി​ല്‍ നി​ന്ന് ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റി​യ ആറ് ല​ഷ്ക​ര്‍ ഇ ​തോ​യ്ബ ഭീ​ക​ര​ര്‍​ക്ക് സ​ഹാ​യി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വെ​ന്ന് സം​ശ​യി​ക്കു​ന്ന തൃ​ശൂ​ര്‍ സ്വ​ദേ​ശിയെ പോ​ലീ​സ് പിടികൂടി.തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അ​ബ്ദു​ള്‍ ഖാ​ദ​ര്‍ റ​ഹീ​മി​നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ളെ പോ​ലീ​സ് പിടികൂടിയത്.

തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് അബ്ദുള്‍ ഖാദറിനെ പൊലീസ് തെരയുകയായിരുന്നു. ഇയാള്‍ ബഹ്റൈനില്‍ നിന്നും രണ്ട് ദിവസം മുമ്ബാണ് കൊച്ചിയില്‍ എത്തിയത്.ഇയാളുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരു സ്ത്രീയെയും പൊലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.നു​ഴ​ഞ്ഞു ക​യ​റി​യ ഭീ​ക​ര​ര്‍​ക്ക് യാ​ത്രാ സ​ഹാ​യം ന​ല്‍​കി​യ​ത് മ​ല​യാ​ളി​യാ​യ അ​ബ്ദു​ള്‍ ഖാ​ദ​റാ​ണെ​ന്ന് കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ക​ഴി​ഞ്ഞ​ദി​വ​സം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.അ​തേ​സ​മ​യം, ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ന്നെ​ക്കു​റി​ച്ച്‌ പു​റ​ത്തു​വ​രു​ന്ന വാ​ര്‍​ത്ത​ക​ളൊ​ന്നും ശ​രി​യ​ല്ലെ​ന്നും താ​ന്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കും മു​ന്പ് അ​ബ്ദു​ള്‍ ഖാ​ദ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ശ്രീലങ്കയില്‍ നിന്നും ബോട്ട്മാര്‍ഗം തമിഴ്‌നാട്ടിലേക്ക് കയറിയ സംഘം കോയമ്ബത്തൂരിലേക്ക് പോയെന്നാണ് വിവരം. സംഘത്തിലെ ഒരാള്‍ പാക് പൗരനായ ഇല്യാസ് അന്‍വറാണെന്നും മറ്റൊരാള്‍ അബ്ദുള്‍ ഖാദര്‍ ആണെന്നുമാണ് റിപ്പോര്‍ട്ട്. അബ്ദുള്‍ ഖാദറിന്റെ ചിത്രം തമിഴ്നാട് പൊലീസിന് ലഭിച്ചിരുന്നു

നു​ഴ​ഞ്ഞു ക​യ​റി​യ​വ​രി​ല്‍ ഒ​രാ​ളാ​യ പാ​ക് ഭീ​ക​ര​ന്‍ ഇ​ല്യാ​സ് അ​ന്‍​വ​റി​നെ ത​നി​ക്ക​റി​യു​ക​പോ​ലു​മി​ല്ലെ​ന്നും അ​ബ്ദു​ള്‍ ഖാ​ദ​ര്‍ വ്യ​ക്ത​മാ​ക്കി. ബ​ഹ​റി​നി​ല്‍ ഹോ​ട്ട​ല്‍ ലോ​ബി​യു​ടെ കൈ​യി​ല്‍​പ്പെ​ട്ട ഒ​രു യു​വ​തി​യെ താ​ന്‍ ര​ക്ഷ​പ്പെ​ടു​ത്തി നാ​ട്ടി​ല്‍ എ​ത്തി​ച്ചി​രു​ന്നു. ഇ​വ​രെ​യാ​യി​രിക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഈ ​വി​ഷ​യ​ത്തി​ല്‍ ബ​ഹ​റി​നി​ല്‍​വ​ച്ച്‌ സി​ഐ​ഡി സം​ഘം ത​ന്നെ ചോ​ദ്യം ചെ​യ്തി​രു​ന്നു​വെ​ന്നും അ​ബ്ദു​ള്‍ ഖാ​ദ​ര്‍ പ​റ​ഞ്ഞു.

ഭീകരര്‍ക്ക് സഹായം ചെയ്തുവെന്ന് കരുതുന്ന ആറു പേരെ തിരുവാരൂരിലെ മുത്തുപ്പേട്ടയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഒരു യുവതിക്കൊപ്പം കൊച്ചിയില്‍ വിമാനമിറങ്ങിയ റഹീമിനെ തേടി സംസ്ഥാന വ്യാപകമായി പൊലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു.

പൊലീസ് അന്വേഷിക്കുന്നതിനാല്‍ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ കോടതിയില്‍ എത്തിയതെന്നും കീഴടങ്ങാന്‍ തയ്യാറാണെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു. ഒരു മാസം മുമ്ബാണ് ബഹ്‌റിനിലേക്ക് പോയത്. അവിടെ ഒരു കമ്ബനിയില്‍ തടവിലായിരുന്ന സ്ത്രീയെ താന്‍ മോചിപ്പിച്ചുകൊണ്ടു വന്നു. അതിന്റെ പേരിലുള്ള പ്രതികാരമാണ് ഈ കേസ് എന്നും അബ്ദുള്‍ ഖാദര്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *