കാശ്മീർ ബിൽ:കേന്ദ്രത്തിനെതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Share

ന്യൂഡല്‍ഹി:ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടിക്കെതിരെ കോൺഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന്​ പരിഗണിക്കും.

കോണ്‍ഗ്രസ്​ നേതാവായ​ തെഹ്​സീന്‍ പൂനാവാലയാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ​ ഹര്‍ജി നല്‍കിയിരിക്കുന്നത്. അരുണ്‍ മിശ്ര, എം.ആര്‍ ഷാ, അജയ്​ രസ്​തോഗി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ്​ ഹര്‍ജി പരിഗണിക്കുക.

അനാവശ്യമായി കര്‍ഫ്യുവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നത് കശ്മീരികളുടെ ഭരണഘടനാ അവകാശങ്ങള്‍ക്കെതിരാണെന്നും, കശ്മീരികളുടെ സഞ്ചാര സ്വാതന്ത്ര്യം അടക്കം ഭരണഘടനാ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഫോണും ഇന്‍റര്‍നെറ്റും റദ്ദാക്കുന്ന നടപടി​യേയും ഹര്‍ജി വിമര്‍ശിക്കുന്നുണ്ട്​.

കാശ്മീരി പൗരന്‍മാര്‍ക്ക്​ തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത സാഹചര്യമാണ്​ കശ്​മീരിലുള്ളതെന്നും വീട്ടുതടങ്കലിലാക്കിയ കശ്മീരി നേതാക്കളെ മോചിപ്പിക്കണമെന്നും ജമ്മു-കശ്മീരിലെ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ ജുഡിഷ്യല്‍ കമ്മീഷനെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *