ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി:ജാഗ്രത കർശനമാക്കി തെക്കേ ഇന്ത്യ

Share

ചെ​ന്നൈ: തെ​ക്കേ ഇ​ന്ത്യ​യി​ല്‍ ഭീകരർ നുഴഞ്ഞു കയറിയെന്ന ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അടിസ്ഥാനത്തിൽ ത​മി​ഴ്നാ​ട്, കേ​ര​ളം, ക​ര്‍​ണാ​ട​ക, ആ​ന്ധ്ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ജാഗ്രത കർശനമാക്കി.സുപ്രധാന മേഖലകളിൽ കൂ​ടു​ത​ല്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചു. ത​മി​ഴ്നാ​ട്ടി​ല്‍ വി​വി​ധ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍​ക്കും സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

പാ​ക്കി​സ്ഥാ​ന്‍​കാ​ര​നാ​യ ഇ​ല്യാ​സ് അ​ന്‍​വ​ര്‍ എ​ന്ന​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​റം​ഗ സം​ഘം ശ്രീ​ല​ങ്ക​യി​ല്‍​നി​ന്നു ത​മി​ഴ്നാ​ട്ടി​ലേ​ക്കു ക​ട​ല്‍​മാ​ര്‍​ഗം നുഴഞ്ഞു കയറിയെന്നാണ് വി​വ​രം. കോ​യ​ന്പ​ത്തൂ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ത​മി​ഴ്നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വി​നാ​യ​ക ച​തു​ര്‍​ഥി​യോ​ട​നു​ബ​ന്ധി​ച്ചു ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​ണു ല​ക്ഷ്യ​മെ​ന്നും സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നു.

സം​ഘ​ത്തി​ല്‍ തൃ​ശൂ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി റ​ഹിം(35) എ​ന്ന​യാ​ളും ഉ​ണ്ടെ​ന്നു ത​മി​ഴ്നാ​ട് പോ​ലീ​സ് സൂ​ച​ന ന​ല്കി. ഇ​യാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണു ഭീ​ക​ര​ര്‍ ശ്രീ​ല​ങ്ക​യി​ല്‍​നി​ന്നു ത​മി​ഴ്നാ​ട്ടി​ലേ​ക്കു നു​ഴ​ഞ്ഞു​ക​യ​റി​യ​തെ​ന്നും സു​ര​ക്ഷാ ഏ​ജ​ന്‍​സി​ക​ള്‍ പ​റ​യു​ന്നു.

ഭീ​ക​രാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍ സ്‌​കൂ​ളു​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍ എ​ന്നി​ങ്ങ​നെ​യു​ള്ള പൊ​തു​സ്ഥ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ബോം​ബ് സ്‌​ക്വാ​ഡു​ക​ള്‍ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *