ഒന്നിച്ചു നിന്നുകൊണ്ട് എല്ലാ കഷ്ടപ്പാടുകളെയും അതിജീവിക്കാം -മുഖ്യമന്ത്രി

Share

വയനാട്:ദുരന്തമേഖലയായ വയനാട്ടിലെ മേപ്പാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദർശനം നടത്തി.രാവിലെ 10.50നാണ് മുഖ്യമന്ത്രി മേപ്പാടിയിലെത്തിയത്. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ഡി.ജി.പി ലോക്നാഥ് ബെഹറ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

സർക്കാർ ഒപ്പമുണ്ടെന്നും, ഒന്നിച്ചുനിന്നുകൊണ്ട് എല്ലാ കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയും അതിജീവിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യം രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പിന്നീട് പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വീട്ടില്‍ നിന്ന് ഇറങ്ങിവന്നവര്‍ പലവിധത്തിലുള്ള പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒന്നിച്ച്‌ നിന്ന് പരിഹരിക്കാനാകും. കുറച്ച്‌ പേരെയങ്കിലും ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. ആ ശ്രമം തുടര്‍ന്നും നടക്കുകയാണ്. എല്ലാകാര്യത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാകും എന്ന ഉറപ്പാണ് തന്നെ കാത്തിരുന്ന ദുരിതബാധിതര്‍ക്ക് മുഖ്യമന്ത്രി നല്‍കിയത്.

ഉച്ചക്ക് 12ന് വയനാട് കലക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

തുടര്‍ന്ന്ഹെലികോപ്റ്ററില്‍ മലപ്പുറത്തെത്തുന്ന മുഖ്യമന്ത്രി കവളപ്പാറ ഭൂദാനത്തെ ദുരിതാശ്വാസ ക്യാമ്ബ്​ സന്ദര്‍ശിക്കും.

വയനാട് മേപ്പാടിയിലെ പുത്തുമലയിലും മലപ്പുറം നിലമ്ബൂരിലെകവളപ്പാറയിലും ഉരുള്‍പൊട്ടലില്‍ സമാനതകളില്ലാത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *