ഹിന്ദു പാക്കിസ്ഥാൻ പരാമർശം:ശശി തരൂരിന് അറസ്റ്റ് വാ​റ​ണ്ട്

Share

കോ​ല്‍​ക്ക​ത്ത:ഏറെ വിവാദമായ ഹി​ന്ദു പാ​ക്കി​സ്ഥാ​ന്‍ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ശ​ശി ത​രൂ​ര്‍ എം​പി​ക്കെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട്. കോ​ല്‍​ക്ക​ത്ത മെ​ട്രോ​പോ​ളി​റ്റ​ന്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്.

ക​ഴി​ഞ്ഞ​വ​ര്‍​ഷം തി​രു​വ​ന​ന്ത​പു​ര​ത്തു​വ​ച്ചാ​ണ് ശ​ശി ത​രൂ​ര്‍ വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. 2019ല്‍ ​ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യാ​ല്‍ ഇ​ന്ത്യ “ഹി​ന്ദു പാ​ക്കി​സ്ഥാ​ന്‍’ ആ​യി മാ​റു​മെ​ന്നാ​യി​രു​ന്നു ത​രൂ​രി​ന്‍റെ പ​രാ​മ​ര്‍​ശം.

ത​രൂ​രി​ന്‍റെ പ്ര​സ്താ​വ​ന രാ​ജ്യ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തും മ​ത വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​തു​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ഭി​ഭാ​ഷ​ക​നാ​യ സു​മി​ത് ചൗ​ധ​രി​യാ​ണ് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *