വൈ​പ്പി​നി​ല്‍ മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികള്‍ വിഷം കഴിച്ചു

Share

കൊച്ചി: വൈ​പ്പി​നി​ല്‍ മൂ​ന്ന് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​ക​ൾ സ്കൂ​ളി​ല്‍ വ​ച്ച്‌ വി​ഷം കഴിച്ചു. അവശനിലയിൽ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ഇവരെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ള​ങ്കു​ന്ന​പ്പു​ഴ, ഞാ​റ​ക്ക​ല്‍, പു​തു​വൈ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള മൂ​ന്ന് വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് വി​ഷം ക​ഴി​ച്ച​ത്. മൂ​വ​രും വളരെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ്.

വ്യാഴാഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.മൂവരെയും അ​വ​ശനി​ല​യി​ല്‍ ക​ണ്ടെ​ത്തി​തി​നെ തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് എ​റ​ണാ​കു​ള​ത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലിവില്‍ ര​ണ്ടു​പേ​ര്‍ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഒ​രാ​ള്‍ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. മൂ​വ​രും അ​പ​ക​ടനി​ല ത​ര​ണം ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

എ​ലി​യെ കൊ​ല്ലാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന കേ​ക്കാണ് ക​ഴി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ഞാ​റ​ക്ക​ല്‍ സി​ഐ പി.​കെ.മു​ര​ളി മൂ​വ​രു​ടേ​യും മൊ​ഴി​ ശേ​ഖ​രി​ച്ചെ​ങ്കി​ലും കാ​ര​ണമെന്തെന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ജി​സ്ട്രേ​റ്റി​നെ​ക്കൊ​ണ്ട് ര​ഹ​സ്യ​മൊ​ഴി എ​ടു​പ്പി​ക്കാ​നാ​ണ് പോ​ലീ​സ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *