മാധ്യമപ്രവർത്തകന്റെ മരണം:ജാമ്യം കിട്ടിയ ശ്രീറാം ഇന്ന് ആശുപത്രി വിടും

Share

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഇന്ന് ആശുപത്രി വിടും.ശ്രീറാമിന് വാഹനാപകട കേസിൽ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

അപകട സമയത്ത് നേരിട്ട കനത്ത ആഘാതങ്ങള്‍ മൂലം ഒരു സംഭവത്തെ കുറിച്ച്‌ പൂര്‍ണമായി ഓര്‍ത്തെടുക്കാനാകാത്ത റെട്രൊഗ്രേഡ് അംനേഷ്യഎന്ന രോഗം ശ്രീറാമിന് ബാധിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ശ്രീറാം അന്വേഷണസംഘത്തോട് പറഞ്ഞത് അപകടസമയം താനാണ് വാഹനം ഓടിച്ചത്, എന്നാല്‍ മദ്യപിച്ചിരുന്നില്ലെന്നുമായിരുന്നു.

എന്നാല്‍ അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നു എന്നാണ് സംഭവം നേരിട്ട് കണ്ട ദൃക്‌സാക്ഷികള്‍ പൊലീസിന് നല്‍കിയത്. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്ബോഴാണ് ശ്രീറാം ആശുപത്രി വിടുന്നത്. ശ്രീറാം വെങ്കിട്ടരാമനെതിരായ കുറ്റപത്രം 30 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ഡിജിപി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം കേസില്‍ ശ്രീറാമിനെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമങ്ങള്‍ നടത്തിയെന്നും ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *