ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു: കനത്ത മഴക്കും കൊ​ടു​ങ്കാറ്റിനും സാധ്യത

Share

തി​രു​വ​ന​ന്ത​പു​രം:പ്രളയദുരിതത്തിൽ നിന്നും കരകയറുന്ന കേരളത്തെ ആശങ്കപ്പെടുത്തി ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ പു​തി​യ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ട്ടു. വ​ട​ക്കു പ​ടി​ഞ്ഞാ​റ​ന്‍ ദി​ശ​യി​ല്‍ നീ​ങ്ങു​ന്ന ന്യൂ​ന​മ​ര്‍​ദം കേ​ര​ള​ത്തി​ല്‍ ചൊ​വ്വാ​ഴ്ച കനത്ത മ​ഴ​യ്ക്കും അതിശക്തമായ കാറ്റ് വീശാനും കാ​ര​ണ​മാ​കു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. തെക്കന്‍ ജില്ലകളിലാകും മഴ ശക്തമാകുക.

മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ യെ​ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചു. റെ​ഡ് അ​ല​ര്‍​ട്ട് എ​വി​ടെ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

ആദ്യ ദിവസം ആലപ്പുഴ, എറണാകുളം ജില്ലകളിലും രണ്ടാം ദിവസം ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിക്കും.45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത ഉണ്ട്.

അതേസമയം, ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​യി​ലെ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *