ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു:കീര്‍ത്തി സുരേഷ് മികച്ച നടി,ജോജുവിനും സാവിത്രിക്കും പ്രത്യേക പരാമര്‍ശം

Share

ന്യൂഡല്‍ഹി:ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കീര്‍ത്തി സുരേഷിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു.ജോജു ജോര്‍ജിനും സാവിത്രി ശ്രീധരനും പ്രത്യേക പരാമര്‍ശം ലഭിച്ചു. ജോജു ജോര്‍ജിന് ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിനും സാവിത്രിക്ക് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിനും ആണ് ദേശീയ അംഗീകാരം ലഭിച്ചത്.

കീര്‍ത്തി സുരേഷന് മികച്ച നടിക്കുള്ള പുരസ്കാരവും അന്തരിച്ച എം.ജി രാധാകൃഷ്ണന് മികച്ച ക്യാമറമാനുള്ള പുരസ്കാരവും ലഭിച്ചു. മികച്ച പ്രൊഡക്ഷന്‍ ഡിസെെനര്‍ക്കുള്ള പുരസ്കാരം കമ്മാര സംഭവം ചിത്രത്തിനും മികച്ച സംഗീത സംവിധാനത്തിന് സഞ്ജയ് ലീല ബന്‍സാലിക്കും ലഭിച്ചു. പത്മാവതിലെ ഗാനത്തിനാണ് പുരസ്കാരം.

സുഡാനിയില്‍ മജീദിന്‍റെ ഉമ്മയായ മികച്ച പ്രകടനം കാഴ്ചവെച്ച സാവിത്രിക്ക് മികച്ച സ്വഭാവ നടിക്കുന്ന 2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ജോസഫ്, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള 2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *