കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്ര സഹായം നൽകാൻ പാകിസ്ഥാൻ അനുമതി നൽകി

Share

ഇസ്ലാമാബാദ്: ഇന്ത്യന്‍ ചാരനെന്ന് മുദ്ര കുത്തി പാകിസ്താന്‍ ജയിലിൽ ശിക്ഷയനുഭവിക്കുന്ന മുന്‍ ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാകിസ്താന്റെ അനുമതി. ഇന്ത്യന്‍ അധികൃതര്‍ക്ക് വെള്ളിയാഴ്ച പാകിസ്താനില്‍ വെച്ച്‌ കുല്‍ഭൂഷണുമായി കൂടിക്കാഴ്ച നടത്താമെന്ന് പാകിസ്ഥാന്‍ അറിയിച്ചു.കുല്‍ഭൂഷന്‍ ജാദവിന്‍റെ ശിക്ഷ പാകിസ്ഥാന്‍ പുനപരിശോധിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

പാകിസ്ഥാന്‍റെ ഈ ​വാ​ഗ്ദാ​ന​ത്തേ​ക്കു​റി​ച്ച്‌ പ​രി​ശോ​ധി​ക്കു​മെ​ന്നും അ​തി​നു ശേ​ഷ​മേ തീ​രു​മാ​ന​മെ​ടു​ക്കൂ​വെ​ന്നും നയതന്ത്ര ഉദ്യോഗസ്ഥര്‍ വഴി ആശയവിനിമയം നടത്തുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.

കുല്‍ഭൂഷന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്നാണ് ജൂലൈ 17 ന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചത്. ഈ സമയത്ത് കുല്‍ഭൂഷണെ ഇന്ത്യന്‍ അധികൃതരെ കാണാന്‍ അനുവദിക്കണമെന്നും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഐസിജെ വിധിയോടെ ഏതുസമയത്തും കുല്‍ഭൂഷണ് കോണ്‍സുലര്‍ ആക്സസ് ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇന്ത്യ പുലര്‍ത്തിയിരുന്നത്.
കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ പുനഃപരിശോധിക്കാനും അദ്ദേഹത്തിന് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്‍റെ സഹായം ലഭ്യമാക്കാനുമാണ് അന്താരാഷട്ര നീതിന്യായ കോടതിപാകിസ്താനോട് ആവശ്യപ്പെട്ടത്. അതേസമയം പാകിസ്താന്‍ വിധിച്ച വധശിക്ഷ കോടതി റദ്ദാക്കുകയോ യാദവിനെ വെറുതെ വിടുകയോ ചെയ്തില്ല.

2016 ലാണ് ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്ന് കുല്‍ഭൂഷന്‍ ജാദവിനെ പാകിസ്താന്‍ പിടികൂടിയത്. ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി വിശദമായി വിചാരണ നടത്താതെ പാകിസ്താന്‍ പട്ടാള കോടതി കുല്‍ഭൂഷണ് വധശിക്ഷ വിധിക്കുകയായിരുന്നു. 2017 ഏപ്രിലില്‍ പാകിസ്താന്‍ പട്ടാള കോടതി ശിക്ഷ വിധിക്കുന്നത്.

ഇന്ത്യ അവസാനമായി 2017 ഏപ്രിലിലാണ് കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ പാകിസ്ഥാനോട് അനുമതി തേടിയത്. ആവശ്യം പാകിസ്ഥാന്‍ തള്ളിയത്തോടെ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *