മഴക്കെടുതി:ഒന്നിച്ചു തന്നെ നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Share

തിരുവനന്തപുരം:മഴക്കെടുതിയെ കേരളം ഒന്നിച്ചു തന്നെ നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ പോലും അപകടം ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകുന്നുണ്ടെന്നും മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കൂ​ട്ടാ​യ ഇ​ട​പെ​ട​ലാ​ണ് ഏ​തു പ്ര​തി​സ​ന്ധി​യെ​യും മ​റി​ക​ട​ക്കാ​ന്‍ ആ​ത്മ​വി​ശ്വാ​സം ന​ല്‍​കു​ന്നത്. തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ക​ന​ത്ത​മ​ഴ​യെ തുടർന്ന് എ​ട്ടു ജി​ല്ല​ക​ളി​ലാ​യി ര​ണ്ടു ദി​വ​സ​ത്തി​നി​ടെ 80 സ്ഥ​ല​ങ്ങ​ളി​ല്‍ ഉ​രു​ള്‍​പൊ​ട്ടി.സംസ്ഥാനത്ത് കനത്ത മഴ ഇനിയും തുടരുമെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ചയും ചൊവ്വാഴ്ചയും 24 മണിക്കൂറില്‍ 12 മുതല്‍ 20 സെന്റീമീറ്റര്‍ വരെ കനത്ത മഴ പെയ്യാനാണ് സാധ്യതയുള്ളത്.

42 മ​ര​ണ​ങ്ങ​ളാ​ണ് കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ സംസ്ഥാനത്ത് ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 1,80,138 പേ​രെ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. 29,997 കു​ടും​ബ​ങ്ങ​ളാ​ണ് മാ​റി താ​സ​മി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദ​മാ​ക്കി. വ​യ​നാ​ട്ടി​ല്‍ മ​ഴ​യു​ടെ തീ​വ്ര​ത കു​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഉ​ച്ച​യ്ക്കു​ശേ​ഷം വീ​ണ്ടും മ​ഴ ക​ന​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​തി​നാ​ല്‍ അ​പ​ക​ട മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു.

വി​വി​ധ ഏ​ജ​ന്‍​സി​ക​ള്‍ സംയുക്തമായി ചേർന്നാണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദ​മാ​ക്കി. ജ​ന​ങ്ങ​ള്‍ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​കു​ന്നി​ട​ത്ത് സ​ന്ദ​ര്‍​ശ​നം ന​ട​ത്ത​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ പത്തി രൂപം കൊണ്ടതിനാൽ അഞ്ചു ദിവസം കൂടി ഇപ്പോഴത്തെ സ്ഥിതിയില്‍ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *