അതിതീവ്ര മഴക്ക് സാധ്യത:മൂന്ന് ജില്ലകൾക്ക് റെഡ് അലർട്ട്

Share

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് റെഡ് അലര്ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജില്ലകളിൽ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. മൂന്ന് ജില്ലകളിലും 20 സെന്‍റിമീറ്ററിലധികം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ജില്ലാ ഭരണകൂടങ്ങളോട് ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം മൂലം തെക്കന്‍ കേരളത്തില്‍ ശക്തമായ മഴപെയ്യുമെന്നായിരുന്നു ആദ്യ മുന്നറിയിപ്പ്. പിന്നീടാണ് മഴ മധ്യകേരളത്തിലാകും ശക്തമാകുക എന്ന റിപ്പോര്‍ട്ട് വന്നത്. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ മധ്യകേരളത്തിലേക്കും തെക്കന്‍ ജില്ലകളിലേക്കും മാറുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

അതേസമയം, നാളെ 14-08-2019 മലപ്പുറം കോഴിക്കോട് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴ 24 മണിക്കൂറില്‍ 204mm ല്‍ കൂടുതല്‍ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കൂടാതെ ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 9 ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ആഗസ്റ്റ് 15 ഓടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *