കോഴിക്കോട് ആസിഡ് ആക്രമണം:പ്രതിയായ മു​ന്‍ ഭ​ര്‍​ത്താ​വ് കീഴടങ്ങി

Share

കോ​ഴി​ക്കോ​ട്:കോഴിക്കോട് യു​വ​തി​യു​ടെ ദേ​ഹ​ത്ത് ആ​സി​ഡൊ​ഴി​ച്ച ശേ​ഷം കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ പ്ര​തി കീ​ഴ​ട​ങ്ങി.യു​വ​തി​യു​ടെ മു​ന്‍ ഭ​ര്‍​ത്താ​വ് മാ​വൂ​ര്‍ തെ​ങ്ങി​ല​ക്ക​ട​വ് സ്വ​ദേ​ശി സു​ഭാ​ഷാ​ണ് താ​മ​ര​ശേ​രി കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്.

സ്വ​ന്തം വീ​ട്ടു​കാ​ര്‍ പോ​ലും അ​റി​യാ​തെ​യാ​ണ് വി​ദേ​ശ​ത്താ​യി​രു​ന്ന പ്ര​തി നാ​ട്ടി​ലെ​ത്തി കൃ​ത്യം ന​ട​ത്തി​യ​ത്. ആ​സൂ​ത്രി​ത​മാ​യി ന​ട​ത്തി​യ ഈ ​കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ല്‍ നി​ന്ന് ക​ഷ്ടി​ച്ചാ​ണ് യു​വ​തി ര​ക്ഷ​പെ​ട്ട​ത്. യു​വ​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച്ച വൈ​കു​ന്നേ​രം ആ​റോ​ടെ കാ​ര​ശേ​രി ആ​ന​യാം​കു​ന്നി​നു സമീപത്തുള്ള ആ​ന​യാ​ത്ത് ക്ഷേ​ത്ര​ത്തി​ന​ടു​ത്ത കോ​ള​നി പ​രി​സ​ര​ത്തു​വ​ച്ചാ​ണ് യു​വ​തി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ഗോ​ത​മ്ബ് റോ​ഡി​ലെ സ്വ​കാ​ര്യ ഹോ​മി​യോ ക്ലി​നി​ക്കി​ല്‍ റി​സ​പ്ഷ​നി​സ്റ്റാ​യ സ്വ​പ്ന (31) ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ വി​ജ​ന​മാ​യ സ്ഥ​ല​ത്ത് കാ​ട്ടി​ല്‍ ഒ​ളി​ച്ചി​രു​ന്ന അ​ക്ര​മി യു​വ​തി​യു​ടെ ത​ല​യി​ലൂ​ടെ ആ​സി​ഡ് ഒ​ഴി​ക്കു​ക​യും തു​ട​ര്‍​ന്ന് ക​ത്തി​കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *