യുപിയിൽ 12 വയസുകാരൻ കുത്തേറ്റ് മരിച്ചു

Share

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​ഹി​യാ​പു​രി​ല്‍ 12 വയസ്സുകാരൻ കു​ത്തേ​റ്റു മ​രി​ച്ചു. വ്യാ​ഴാ​ഴ്ച സ്കൂ​ളി​നു സ​മീ​പ​ത്തു​വച്ചാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ സൂ​ര്യ കു​മാ​റാ​ർ കു​ത്തേ​റ്റു മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം സൂ​ര്യ കു​മാ​റി​ന്‍റെ അ​മ്മ​യു​ടെ പേ​ഴ്സ് മോ​ഷ്ടി​ച്ച സം​ഘ​മാ​ണ് കു​ട്ടി​യെ ആ​ക്ര​മി​ച്ച​തെ​ന്ന് മു​സാ​ഫ​ര്‍​പു​ര്‍ ഡി​എ​സ്പി മു​ക​ള്‍ കു​മാ​ര്‍ പ​റ​ഞ്ഞു.

അ​ഹി​യാ​പു​രി​ല്‍​വ​ച്ച്‌ ര​ണ്ടം​ഗ സം​ഘ​മാ​ണ് സൂ​ര്യ കു​മാ​റി​ന്‍റെ അ​മ്മ​യു​ടെ പേ​ഴ്സ് മോ​ഷ്ടി​ച്ച​ത്. ഉ​ട​ന്‍ ത​ന്നെ ഇ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും ഒ​രാ​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ മ​റ്റൊ​രാ​ള്‍ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഇ​യാ​ളാ​ണ് കു​ട്ടി​യെ ആ​ക്ര​മി​ച്ച​തെ​ന്നും മു​ക​ള്‍ കു​മാ​ര്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *