ശബരിമല:കേന്ദ്രം വീണ്ടും വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് മുൻ മന്ത്രി കെ.ബാബു

Share

കൊച്ചി:ശബരിമല വിഷയത്തിൽ കേന്ദ്രം വിശ്വാസികളെ വീണ്ടും വഞ്ചിക്കുന്നുവെന്ന് മുൻ മന്ത്രി കെ.ബാബു. ശബരിമല യുവതീ- പ്രവേശന വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്തില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ആചാര – അനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കുന്നതില്‍ ബി. ജെ. പിയ്ക്ക് ആത്മാർത്ഥതയിലെന്നും, പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞതുപോലെ ‘സുവര്‍ണ്ണാവസരം’ എന്ന നിലയില്‍ കേവലം രാഷ്ട്രീയ നേട്ടം മാത്രമായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഷ്ട്രീയ നേട്ടത്തിനായി വിശ്വാസികളെ കബളിപ്പിക്കുന്ന ബി.ജെ.പിയുടെ നിലപാട് ജനവിരുദ്ധവും കാപട്യം നിറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സംസ്ഥാന സർക്കാരിനെയും അദ്ദേഹം വിമർശിച്ചു.കേന്ദ്ര സർക്കാർ യുവതീ പ്രവേശന വിഷയത്തിൽ തകിടം മറിഞ്ഞതോടെ സംസ്ഥാന സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണെന്നും, സംസ്ഥാന സർക്കാർ ഇനിയെങ്കിലും വിശ്വാസികളോട് നീതിപുലർത്തണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വിശ്വാസികളെ വഞ്ചിക്കുന്നു. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിയമ…

Posted by K Babu on Saturday, July 6, 2019

Leave a Reply

Your email address will not be published. Required fields are marked *