‘എമ്പുരാൻ’:ലൂസിഫറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു

Share

കൊച്ചി: നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. നടന്‍ മോഹന്‍ലാല്‍, മുരളി ഗോപി എന്നിവരോടൊപ്പം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പൃഥ്വിരാജ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.

ലൂസിഫറിന്‍റെ വലിയ വിജയമാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാന്‍ ധൈര്യം തന്നത്. ‘ലൂസിഫര്‍ 2 എന്നത് ലൂസിഫര്‍ സിനിമയുടെ തുടര്‍ക്കഥയല്ല, അവിടെ ഈ കഥാപാത്രങ്ങള്‍ എങ്ങനെ എത്തി എന്നതാണ് ചിത്രം പറയുന്നത്. അതിനോടൊപ്പം ലൂസിഫറിന്റെ തുടര്‍ച്ചയും ചിത്രത്തില്‍ ഉണ്ടാകും. എമ്ബുരാന്‍ എന്നാണ് സിനിമയുടെ പേര്.’-പൃഥ്വിരാജ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *