ടിസിയ്ക്കായി സ്കൂൾ അധികൃതർ ആവശ്യപ്പെട്ടത് ലക്ഷങ്ങൾ:പരാതിയുമായി രക്ഷിതാക്കൾ

മലപ്പുറം: മലപ്പുറത്ത് സ്കൂൾ അധികൃതർ ടിസിയ്ക്കായി ഒരു ലക്ഷത്തിലധികം രുപ ആവശ്യപ്പെട്ടതായി പരാതി. എട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
മലപ്പുറം എടക്കരയിലെ ഗുഡ് ഷേപ്പേര്‍ഡ് സ്‌കൂളിനെതിരെയാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്. ടിസി വേണമെങ്കില്‍ പ്ലസ് വണ്‍, പ്ലസ്ടു ഫീസ് ഒന്നിച്ച് നല്‍കണമെന്നാണ് സ്‌കൂള്‍ ആവശ്യപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. ചൈല്‍ഡ് ലൈനാണ് രക്ഷിതാക്കൾ സ്കൂളിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.