പാ​റ​ക്ക​ണ്ടി പ​വി​ത്ര​ൻ വധം:പ്രതികൾക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും

Share

ത​ല​ശേ​രി: സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ പാ​റ​ക്ക​ണ്ടി പ​വി​ത്ര​നെ (45) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​ക​ളാ​യ ഏ​ഴ് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു ല​ക്ഷം രൂ​പ വീ​തം പിഴയും ശിക്ഷ വിധിച്ചു.ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി (ഒ​ന്ന്) ജ​ഡ്ജി പി.​എ​ന്‍. വി​നോ​ദാ​ണ് വി​ധി പ​റ​ഞ്ഞ​ത്

ആര്‍എസ്‌എസ് ബിജെപി പ്രവര്‍ത്തകരായ പൊന്ന്യംവെസ്റ്റ് ചെങ്കളത്തില്‍വീട്ടില്‍ സി കെ പ്രശാന്ത് (36), പൊന്ന്യം നാമത്ത്മുക്കിലെ നാമത്ത് വീട്ടില്‍ ലൈജേഷ് എന്ന ലൈജു (39), ചെങ്കളത്തില്‍ ഹൗസില്‍ പാറായിക്കണ്ടി വിനീഷ് (35), പൊന്ന്യം കുണ്ടുചിറയിലെ പഞ്ചാര പ്രശാന്ത് എന്ന മുത്തു (39), പൊന്ന്യം മൂന്നാംമൈല്‍ ലക്ഷ്മി നിവാസില്‍ കെ സി അനില്‍കുമാര്‍ (51), എരഞ്ഞോളി മലാല്‍ലക്ഷംവീട് കോളനിയിലെ കിഴക്കയില്‍ വിജിലേഷ് (35), എരഞ്ഞോളിപാലത്തിനടുത്ത തെക്കേതില്‍ ഹൗസില്‍ തട്ടാരത്തില്‍ കെ മഹേഷ് (38) എന്നിവര്‍ക്കാണ് ജീവപരന്ത്യം തടവിന് വിധിച്ചത്.

പാ​ല്‍ വാ​ങ്ങു​ന്ന​തി​നാ​യി വീ​ട്ടി​ല്‍​നി​ന്ന് പൊ​ന്ന്യം നാ​യ​നാ​ര്‍ റോ​ഡി​ലേ​ക്ക് ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന പ​വി​ത്ര​നെ 2007 ന​വം​ബ​ര്‍ ആ​റി​ന് പു​ല​ര്‍​ച്ചെ അ​ഞ്ചേ​മു​ക്കാ​ലി​ന് നാ​മ​ത്ത്മു​ക്ക് അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പം വ​ച്ചാ​ണ് അ​ക്ര​മി​സം​ഘം വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച്‌ കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *