കൃപേഷ്-ശരത് ലാൽ വധം:എട്ടാം പ്രതി സുബീഷ് പിടിയിൽ

കാസർഗോഡ്:പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലായി. ഒളിവിലായിരുന്ന എട്ടാം പ്രതി സുബീഷാണ് പിടിയിലായത്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സുബീഷ് വിദേശത്തേക്ക് കടന്നിരുന്നു.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് സുബീഷ്. കൊലപാതകത്തിന് ശേഷം ഷാര്‍ജയിലേക്ക് കടന്ന സുബീഷിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനിടെയാണ് അറസ്റ്റ്.