ഉത്തരക്കടലാസ് തിരുത്തിയ സംഭവം:വിദ്യാർത്ഥികൾ പരീക്ഷ എഴുത്തും

കോഴിക്കോട് :നീലേശ്വരം ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഉത്തര കടലാസുകൾ അധ്യാപകന്‍ തിരുത്തിയതിനെ തുടര്‍ന്ന് പരീക്ഷ വീണ്ടും നടത്തും. ഇതു സംബന്ധിച്ചുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം വിദ്യാര്‍ത്ഥികളും അംഗീകരിച്ചിട്ടുണ്ട്.
സേ പരീക്ഷയ്ക്ക് ഒപ്പം വീണ്ടും പരീ്ക്ഷ എഴുതിക്കാനാണ് തീരുമാനം. ഇതിനായി വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.രണ്ടു കുട്ടികളോടാണ് ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതാന്‍ അവശ്യപ്പെട്ടത്. തീരുമാനത്തെ കുട്ടികളുടെ രക്ഷിതാക്കള്‍ ആദ്യം എതിര്‍ത്തിരുന്നു.
അതിനിടെ ഉത്തരക്കടലാസ് തിരുത്തിയ അധ്യാപകന്‍ നിഷാദ് വി. മുഹമ്മദ് മുന്‍കൂര്‍ ജാമ്യം നേതി ജില്ലാ കോടതിയ സമീപിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി താന്‍ പരീക്ഷ എഴുതിയിട്ടില്ലെന്നാണ് അധ്യാപകന്‍ ജാമ്യാപേക്ഷയില്‍ അറിയിച്ചിരിക്കുന്നത്. പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അതിന് പരീക്ഷാച്ചുമതലയുള്ള പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ക്കാണ് ഉത്തരവാദിത്തമെന്നും അദ്ദേഹം ആരോപിച്ചു.