200 കോടി ക്ലബ്ബിൽ ‘ലൂ​സി​ഫ​ര്‍’

Share

കൊ​ച്ചി: മ​ല​യാ​ള സി​നി​മ​യി​ല്‍ പു​തു​ച​രി​തം എ​ഴു​തി മോ​ഹ​ന്‍​ലാ​ല്‍-​പൃ​ഥി​രാ​ജ് കൂ​ട്ടു​കെ​ട്ടി​ല്‍ പി​റ​ന്ന ചി​ത്രം ലൂ​സി​ഫ​ര്‍. ലോ​ക​വ്യാ​പ​ക​മാ​യി ബോ​ക്സ് ഓ​ഫീ​സി​ല്‍ 200 കോ​ടി പി​ന്നി​ടു​ന്ന ആ​ദ്യ മ​ല​യാ​ള ചി​ത്ര​മെ​ന്ന നേ​ട്ട​മാ​ണ് ലൂ​സി​ഫ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത്. ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​വ് ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ര്‍ 200 കോ​ടി നേ​ട്ടം ഫേ​സ്ബു​ക്കി​ല്‍ സ്ഥി​രീ​ക​രി​ച്ചു.

മ​ല​യാ​ള സി​നി​മാ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹി​റ്റാ​ണ് ലൂ​സി​ഫ​ര്‍. മോ​ഹ​ന്‍​ലാ​ല്‍ ത​ന്നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച വൈ​ശാ​ഖ് ചി​ത്രം പു​ലി​മു​രു​ക​നെ​യാ​ണ് ലൂ​സി​ഫ​ര്‍ മ​റി​ക​ട​ന്ന​ത്. 165 കോ​ടി രൂ​പ പു​ലി​മു​രു​ക​ന്‍ ലോ​ക​വ്യാ​പ​ക​മാ​യി ക​ള​ക്‌ട് ചെ​യ്തി​രു​ന്നു. മ​ല​യാ​ള സി​നി​മാ ച​രി​ത്ര​ത്തി​ല്‍ 100 കോ​ടി പി​ന്നി​ടു​ന്ന ആ​ദ്യ ചി​ത്ര​വും പു​ലി​മു​രു​ക​നാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *