ആദിവാസി പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമം:പ്രതിക്കെതിരെ പോക്സോ ചുമത്തി

കണ്ണൂർ: കണ്ണവത്ത് ആദിവാസി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ സിപിഎം പ്രാദേശിക നേതാവിനെതിരേ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. ചെറുവാഞ്ചേരി സ്വദേശി മഹേഷ് പണിക്കരാണ് പതിനേഴുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്.
സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമാണ് ഇയാൾ. പെണ്‍കുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. നാട്ടുകാരുടെ കൈയേറ്റത്തിന് വിധേയനായ പ്രതിയെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.