വിസ്മയങ്ങളൊരുക്കി ഐ ഫോണ്‍ പതിപ്പുകള്‍ ആപ്പിള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു

Share

കാലിഫോർണിയ:ടെക് പ്രമികള്‍ക്ക് മുന്നില്‍ വിസ്മയങ്ങളൊരുക്കി ഐഫോണ്‍ 8, 8 പ്ലസ് പതിപ്പുകളും, ഐഫോണ്‍ ടെന്നും ആപ്പിള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു. ടെക് ലോകത്തെ ത്രില്ലടിപ്പിച്ച ദിനമായിരുന്നു ഇന്നലെ, കാരണം മൊബൈല്‍ ഫോണ്‍ ഭീമന്മാരായ ആപ്പിളും സാംസങ്ങും അവരുടെ പുതിയ ഉത്പന്നം പുറത്തിറക്കിയത് ഒരേ ദിനത്തിലാണ്.

ഐഫോണിന്റെ 10ാം വാര്‍ഷികത്തില്‍ കാലിഫോര്‍ണിയയിലെ കുപ്പര്‍ട്ടിനോയില്‍ സ്റ്റീവ് ജോബ്സ് തീയ്യേറ്ററില്‍ നടന്ന ചടങ്ങിലാണ് ഐഫോണിന്റെ പുത്തന്‍ പതിപ്പ് അവതരിച്ചത്. ആപ്പിള്‍ സിഇഒ ടിം കുക്ക് ആണ് വിസ്മയങ്ങളൊരുക്കി പുതിയവ പതിപ്പ് പുറത്തിറക്കിയത്. പതിവു ഹോം ബട്ടണ്‍ ഇല്ലാതെയാണ ഐഫോണ്‍ ടെന്‍ പുറത്തിറങ്ങിയത്. പകരം മുന്‍ഭാഗത്ത് നിറഞ്ഞിരിക്കുന്ന സ്‌ക്രീനില്‍ സൈ്വപ്പ് ചെയ്ത് ഹോം സ്‌ക്രീനിലെത്താം.

ഇതോടൊപ്പം, ആപ്പിള്‍ വാച്ച് 3, ആപ്പിള്‍ ടിവി 4കെ എന്നീ പുതിയ പതിപ്പുകളും അവതരിപ്പിച്ചു.പ്രധാനമായും അഞ്ച് ഉയര്‍ന്ന സവിശേഷമായ ഫീച്ചറുകളാണ് ആപ്പിള്‍ ഫോണില്‍ ഒരുക്കിയിരിക്കുന്നത്. പ്രധാന സവിശേഷത ഒഎല്‍ഇഡി സ്‌ക്രീന്‍ തന്നെയാണ്. വശങ്ങളിലും ഒഎല്‍ഇഡി ഉള്‍കൊള്ളിച്ചിരിക്കുന്നു. വിരല്‍ അടയാളം വച്ച് ലോക്ക് അഴിക്കുന്ന സൗകര്യത്തിന്റെ നൂതന വേര്‍ഷനായ മുഖം തിരച്ചറിയുന്നതിനുള്ള സൗകര്യവും ഇതിനുണ്ട്. സെപ്തംബര്‍ 15 മുതല്‍ ഇത് വിപണികളില്‍ എത്തും. എങ്കിലും ഇന്ത്യന്‍ വിപണികളില്‍ എന്ന് അവതരിക്കുമെന്നത് തീരുമാനിച്ചിട്ടില്ല.

ഇതിന് പുറമെ ആളുകളുടെ മുഖത്തെ ഭാവങ്ങള്‍ അനുസരിച്ച് ഇമോജികള്‍ വരുന്ന സൗകര്യമായ ഫേസ് ഐഡി എന്ന പുതിയ സംവിധാനം ആപ്പിള്‍ ഒരുക്കിയിട്ടുണ്ട്. ഇരുട്ടത്തുപോലും ഉപയോക്താവിന്റെ മുഖം തിരിച്ചറിഞ്ഞ് തനിയെ ലോക്ക് തുറക്കുന്ന സംവിധാനമാണ്.ഐഫോണ്‍ ടെന്നിന്റെ സ്‌ക്രീന്‍ പുതിയ 5.8 ഇഞ്ച് സൂപ്പര്‍ റെറ്റിന ഡിസ്പ്ലേയാണ്. ക്യാമറ 12 മെഗാപിക്സല്‍. ഐഫോണ്‍ ടെന്നിന് ഏകദേശം 89,000 രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ എട്ടിന് ഏകദേശം 63000 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ വില പ്രതീക്ഷിക്കുന്നത്.

മുന്നിലും പിന്നിലും ഗ്ലാസുകൊണ്ട് നിര്‍മ്മിച്ചിട്ടുള്ളവയാണ് ഐഫോണ്‍ 8ഉം 8 പ്ലസും, വയര്‍ലെസ് ചാര്‍ജറുകളാണ് മറ്റൊരു പ്രത്യേകത. ഐഫോണ്‍ ഏഴിനേക്കാള്‍ 25 ശതമാനം കൂടുതല്‍ ശബ്ദ നിലവാരമുള്ള സ്റ്റീരിയോ സ്പീക്കറുകളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *