കൊച്ചിയിൽ താരമായി കേക്ക് വാക്കേഴ്‌സ് : രുചികരമായ കേക്കുകൾ ഇനി വിളിപ്പാടകലെ…

Cochin

Share

*വനിതാസംരഭകർക്ക് പുത്തൻ മാതൃക
*വീട്ടുപടിക്കൽ കേക്ക് എത്തിക്കാൻ മിനുവും ശ്രീലക്ഷ്മിയും

കൊച്ചി: ബർത്ത് ഡേ, വിവാഹം അങ്ങനെ കൊച്ചിയുടെ എല്ലാ ആഘോഷങ്ങൾക്കും മധുരം പകർന്ന് മുന്നേറുകയാണ് ഓൺലൈൻ കേക്ക് മിഡ്‌നൈറ്റ് ഡെലിവറിയുമായി കേക്ക് വാക്കേഴ്‌സ്. ആഘോഷ വേളകളിൽ കേക്കുകളും പൂക്കളും വിരൽത്തുമ്പിൽ വീട്ടിൽ എത്തിയ്ക്കുകയാണ് ഇവർ. ക്രിസ്തുമസിന്‍റെയും നവവത്സരത്തിന്‍റെയും സന്തോഷ നിമിഷങ്ങൾക്ക് നിറം പകരുവാൻ വൈവിധ്യമാർന്ന കേക്കുകളാണ് കേക്ക് വാക്കേഴ്‌സ് ഒരുക്കുന്നത്. നിറത്തിലും രുചിയിലും രൂപത്തിലും വ്യത്യസ്തത പുലർത്തുന്ന കേക്കുകൾ ഏവരെയും ആകർഷിക്കുന്നതാണ്.

യുവ വനിത സംരഭകരായ മിനു ഏലിയാസ്, ശ്രീലക്ഷ്മി നായർ എന്നിവരാണ് ഓൺലൈൻ കേക്ക് ഡെലിവറി എന്ന ആശയത്തിനു പിന്നിൽ. ഒരു ദിവസം മുൻപ് ഓർഡർ ചെയ്യുന്നവർക്ക് കൊച്ചിയിൽ എവിടെയും കേക്ക് എത്തിച്ചു കൊടുക്കും. കഴിഞ്ഞ രണ്ടു വർഷമായി കൊച്ചിയിൽ പ്രവർത്തിക്കുന്ന കേക്ക് വാക്കേഴ്‌സിൻറെ നൂതനമായ ആശയങ്ങൾ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. മിഡ്‌നൈറ്റ് കേക്ക് ഡെലിവറിയാണ് കേക്ക് വാക്കേഴ്‌സിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. പ്രിയപ്പെട്ടവരുടെ ആഘോഷവേളകളിൽ അപ്രതീക്ഷിത മധുര സമ്മാനങ്ങൾ നല്കാൻ ഓർഡർ ചെയ്യുന്നവർ ആവശ്യപ്പെടുന്നിടത്ത് കേക്ക് വാക്കേഴ്‌സിൻറെ കേക്കുകളും സമ്മാനപ്പൂക്കളുമെത്തും.

950 രൂപ മുതൽ 12,000 രൂപ വരെ നിരക്കിലുള്ള കേക്കുകൾ കേക്ക് വാക്കേഴ്‌സിൻറെ വിപുലമായ ശേഖരത്തിലുണ്ട്. ചീസ് കേക്ക്, ക്രീം കേക്ക്, സ്‌പെഷ്യൽ കേക്ക്, ഇവൻറ് കേക്ക്, കസ്റ്റം കേക്ക് തുടങ്ങിയ 50ൽ അധികം ഇനം കേക്കുകളാണ് ആവശ്യക്കാരെ തേടിയെത്തുന്നത്. സൗജന്യ കേക്ക് ഡെലിവെറി മറ്റൊരു പ്രത്യേകതയാണ്. പ്രിയപ്പെട്ടവർക്ക് ഡെഡിക്കേറ്റ് ചെയ്യുന്നതിനായി വിരൽതുമ്പിൽ കേക്ക് വാക്കേഴ്‌സിൻറെ സിഗ്‌നേച്ചർ കേക്കുകളും ലഭ്യമാണ്.

www.cakewalkers.net എന്ന വെബ്‌സൈറ്റിലൂടെയോ 9526806777 എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെയോ ഓർഡറുകൾ നല്കാവുന്നതാണ്. വെബ്‌സൈറ്റിൽ വിവിധ കേക്കുകൾ കാണാനും ബുക്ക് ചെയ്യാനും അവസരമുണ്ട്. കൊച്ചിയിൽ വിജയകരമായി പ്രവർത്തിക്കുന്ന കേക്ക് വാക്കേഴ്‌സിൻറെ സേവനങ്ങൾ വരും വർഷങ്ങളിൽ കേരളമാകെ എത്തിയ്ക്കാനുള്ള ആലോചനയിലാണെന്ന് മാനേജിംഗ് പാർട്ണർ മിനു ഏലിയാസ് പറഞ്ഞു.

* ചുരുങ്ങിയ നാൾകൊണ്ട് പ്രിയങ്കരിയായി

ബ്ലാക്ക് ഫോറസ്റ്റ്,ബോണ്ടി ചോക്ലേറ്റ്,റിച്ച് ചോക്ലേറ്റ്,ഐറിഷ്് കോഫീ ചീസ്,ചോക്കോ കോഫീ കേക്ക്,വൈറ്റ് ഫോറസ്ററ്, ലൈം ചീസ്, ബ്ല്യൂബെറി ചീസ്, ക്ലാസിക്ക് ഫ്രൂട്ട് കേക്ക്….. എന്നിങ്ങനെ നീളുകയാണ് കേക്ക് വാക്കേഴ്‌സിന്റെ മാത്രം രുചികൂട്ടുകൾ.

സ്വാദിഷ്ടമായ കേക്കുകൾ അതും മിതമായ നിരക്കിൽ വീട്ടുപടിക്കൽ എത്തിക്കുന്നുവെന്നതാണ് ചുരുങ്ങിയ നാൾകൊണ്ട് കേക്ക് വാക്കേഴ്‌സിനെ കൊച്ചിക്കാർക്കിടയിൽ പ്രിയങ്കരിയാക്കിയത്. വിദേശത്ത് ഉള്ളവർക്ക് പോലും നാട്ടിലെ വീട്ടിൽ, പ്രിയപ്പെട്ടവർക്ക് മിനിട്ടുകൾക്കകം കേക്കും പൂക്കളും എത്തിക്കാൻ കഴിയുന്നുവെന്നതും കേക്ക് വാക്കേഴ്‌സിനെ വ്യത്യസ്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *